gireesh-

കൊല്ലം: ശക്തികുളങ്ങര ഓംചേരി മഠം സുനാമി കോളനിക്ക് സമീപം വൃദ്ധനായ സുരേന്ദ്രനെ കുത്തി പരിക്കേൽപ്പിച്ച യുവാവിനെ മൂന്നര വർഷം കഠിന തടവിനും പതിനാറായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നരമാസം കൂടി തടവ് അനുഭവിക്കണം.

ശക്തികുളങ്ങര കന്നിമേൽ ചേരി പാവരഴികത്ത് തെക്കേതറയിൽ ഗിരീഷിനെയാണ് (മിന്നൽ ഗിരീഷ്,​ 42) അഡീഷണൽ അസിസ്​റ്റന്റ് സെഷൻ കോടതി ജഡ്ജ് ഫസീല ശിക്ഷിച്ചത്. 2021 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം. ശക്തികുളങ്ങര സബ് ഇൻസ്‌പെക്ടറായിരുന്ന വി. അനീഷ്, എ.എസ്.ഐ ജി. അനിൽകുമാർ എന്നിവരാണ് കു​റ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. സിസിൻ ജി. മുണ്ടയ്ക്കൽ കോടതിയിൽ ഹാജരായി.