photo
പോരുവഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പിന്റെ മികവ് പദ്ധതി പ്രകാരം അവിദഗ്ദ്ധ തൊഴിലകൾക്കുള്ള വിദഗ്ദ്ധ പരിശീലനം വഴി പൂർത്തീകരിച്ച കന്നുകാലിതൊഴുത്തിന്റെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിക്കുന്നു

പോരുവഴി: പോരുവഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പിന്റെ മികവ് പദ്ധതി പ്രകാരം അവിദഗ്ദ്ധ തൊഴിലകൾക്കുള്ള വിദഗ്ദ്ധ പരിശീലനം വഴി പൂർത്തീകരിച്ച കന്നുകാലിതൊഴുത്തിന്റെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നസീറബീവി അദ്ധ്യക്ഷയായി. യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നമ്പൂരയ്യത്ത് തുളസീധരൻ പിള്ള സ്വാഗതം പറഞ്ഞു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് വരവിള, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ശാസ്താംകോട്ട ബ്ലോക്ക് ബി.ഡി.ഒ അനിൽകുമാർ , ജോ.ബി.ഡി.ഒ ജയപ്രകാശ് , വി.ഇ.ഒ ബിനീഷ് , എം.ജി എൻ.ആർ. ഇ.ജി.എസ് ബ്ലോക്ക് എൻജിനീയർ സജീഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ നോഡൽ ഓഫീസർ സഫീർ ,ജില്ലാ എൻജിനീയർ ഗീത എന്നിവർ മികവ് പദ്ധതി വഴി ഏറ്റെടുത്തു നടത്താൻ കഴിയുന്ന പ്രവൃത്തികളുടെ വിശദീകരണം നൽകി. അവിദഗ്ദ്ധ തൊഴിലകൾക്കുള്ള പരിശീലനം നൽകിയ മേസൺ സതീഷിനെ ചടങ്ങിൽ ആദരിച്ചു. എം.ജി.എൻ.ആർ. ഇ.ജി.എസ് പഞ്ചായത്ത് എൻജിനീയർ ,ഓവർസീയർ, ജീവനക്കാർ തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.