കരുനാഗപ്പള്ളി: കായൽ തീരങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോഴിക്കോട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.എസ്.താര ഉദ്ഘാടനം ചെയ്തു. രണൻ അദ്ധ്യത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം ആർ.രവി രാഷ്ട്രീയ റിപ്പോർട്ടും ബ്രാഞ്ച് സെക്രട്ടറി ഭദ്രകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. പി.രാജമ്മ, ഷാജി, പ്രബോധ് എന്നിവർ പ്രസംഗിച്ചു. അമ്പിളിയെ സെക്രട്ടറിയായും പ്രബോധിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞടുത്തു.