sreekumar-

കൊല്ലം: പാരിപ്പള്ളിയിൽ വീടിനോട് ചേർന്ന് ഹോട്ടൽ നടത്തുന്ന യുവതിയെ കറികുറഞ്ഞുപോയതിന്റെ പേരിൽ ആക്രമിച്ചയാൾ പിടിയിൽ. നാവായിക്കുളം വെട്ടിയറ പുത്തൻമഠം വീട്ടിൽ ശ്രീകുമാർ പോ​റ്റി (47) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ ഇയാൾ ഹോട്ടൽ ജീവനക്കാരുടെ മുന്നിൽ വച്ച് യുവതിയെ അസഭ്യം പറഞ്ഞ് മുഖത്ത് അടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് പാരിപ്പളളി
ഇൻസ്‌പെക്ടർ എ. അൽജബാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ അനുരൂപ, സാബുലാൽ എസ്.സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദ്ദീൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.