al

പുത്തൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താഴം കരിമ്പിൻപുഴ അമ്പേലിൽ വീട്ടിൽ കൊച്ചുകുഞ്ഞാണ് (ദാവീദാശാൻ,​ 80) മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ചൊവ്വാഴ്ച രാത്രിയിലാണ് മൃതദേഹം കണ്ടത്. കൊച്ചുകുഞ്ഞിനെ പുറത്ത് കാണാതിരുന്നതോടെ വീട്ടിലെത്തിയ ബന്ധു വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കിണർ നിർമ്മാണ വിദഗ്ദ്ധനായിരുന്നു. പുത്തൂർ പൊലീസ് കേസെടുത്തു. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: അജയകുമാർ, അജന്തകുമാരി, അമ്പിളിമോൾ. മരുമക്കൾ: ഗിരിജ, സന്തോഷ്, മനിതൻ.