കൊല്ലം: പുനലൂർ കരവാളൂർ ഗവ.എൽ.പി സ്കൂൾ പ്രീപ്രൈമറി അദ്ധ്യാപിക സവിതാ വിനോദ് രചിച്ച "എന്റെ കണ്ണാ.." കൃഷ്ണഭക്തിഗാനത്തിന്റെ ഓഡിയോ സി.ഡി തെന്നിന്ത്യൻ സിനിമാനടി അപർണ പ്രകാശനം ചെയ്തു. ഗുരുവായൂർ ക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിനയൻ ആദ്യ സി.ഡി. ഏറ്റുവാങ്ങി. ആൽബം ഡയറക്ടർ അനീഷ്.വി.ശിവദാസ്, രാജ്മോഹൻ, വിനോദ്, സവിതാ വിനോദ് എന്നിവർ പങ്കെടുത്തു. അജിത പുനലൂരാണ് ഗാനത്തിന്റെ സംഗീതം നൽകിയത്. കോഴിക്കോട് ദീപ്സ ലതീഷ് ആലപിച്ചു.