bayoport-
തൊടിയൂർ പഞ്ചായത്ത് നടപ്പാക്കുന്ന ബയോപോട്ട് പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിക്കുന്നു

തൊടിയൂർ: വീടുകളിലെ ജൈവമാലിന്യങ്ങൾ സംസ്ക്കരിച്ച് വളമാക്കി മാറ്റുന്ന ബയോപോട്ട് പദ്ധതിക്ക് തൊടിയൂർ പഞ്ചായത്തിൽ തുടക്കമായി. 2021-22 വാർഷിക പദ്ധതിയിൽപ്പെടുത്തി പഞ്ചായത്ത്നടപ്പാക്കുന്ന ബയോപോട്ടിന്റെ ഉദ്ഘാടനം പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സലീംമണ്ണേൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ ,കെ.ധർമ്മദാസ് ,സഫീന അസീസ്, സെക്രട്ടറി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.