
കുണ്ടറ: കേരളപുരം ജംഗ്ഷന് സമീപം തിങ്കളാഴ്ച നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കേരളപുരം അഞ്ചുമുക്ക് അൻസിൽ മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന സലിംകുട്ടിയുടെ മകൾ നിജാനയാണ് (15) മരിച്ചത്.
കൊല്ലത്തെ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വെളുപ്പിനായിരുന്നു മരണം. കേരളപുരം സർക്കാർ ഹൈസ്‌കൂളിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്നു.
ബസ് കാത്ത് നിൽക്കുമ്പോൾ കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പെരുമ്പുഴ റോഡിലേക്കുതിരിയുന്ന ജംഗ്ഷന് സമീപമായിരുന്നു അപകടം. ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. മറ്റ് മൂന്നുപേർക്കുകൂടി പരിക്കേറ്റിരുന്നു. കബറടക്കം കേരളപുരം മുസ്ലിം ജമാഅത്ത് പള്ളിയിൽ നടത്തി. വിദേശത്തുള്ള പിതാവ് വ്യാഴാഴ്ച നാട്ടിലെത്തും. മാതാവ്: ആമിനാബീവി. സഹോദരൻ: അൻസിൽ.