ഓയൂർ: എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വെളിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലെയും തൊഴിലിടങ്ങളിൽ പ്രതിഷേധ സമരം നടത്തി. പ്രതിഷേധ സമരത്തിന് ജില്ല കമ്മിറ്റി അംഗം ആർ.പ്രശാന്തൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബി.സനൽകുമാർ, ആർ.പ്രേമചന്ദ്രൻ , ബാലഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി.തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കുക, 200 തൊഴിൽ ദിനങ്ങൾ നൽകുക, പദ്ധതിക്ക് മതിയായ തുക നീക്കി വയ്ക്കുക , 600 രൂപയായി കൂലി ഉയർത്തുക, ജാതി അടിസ്ഥാനത്തിൽ കൂലി നൽകുന്നതവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.