ഓയൂർ: കേരള വ്യാപാരി വ്യവസായി സമിതി ഓയൂർ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള 2022 ലെ ഡയറി പ്രകാശനം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.അൻസർ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഹുസൈൻ ആദ്ധ്യക്ഷത വഹിച്ചു ഏരിയ പ്രസിഡന്റ് ആർ. ബിനു മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എസ്. ബഷീർ സ്വാഗതവും ട്രഷറർ കെ.വിനയചന്ദ്രൻ നന്ദിയും പറഞ്ഞു.