srekumar-
ശ്രീകുമാർ

കൊല്ലം : വധശ്രമക്കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടിയശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. മണലിൽ ശ്യാമള വിലാസത്തിൽ ശ്രീകുമാറിനെ (42) ആണ് ഏരൂർ എസ് .ഐ ശരലാൽ അറസ്റ്റ് ചെയ്തത്. 2014 ഏപ്രിൽ 18ന് മണലിൽ അനി വിലാസത്തിൽ അനിമോനെ ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ശ്രീകുമാർ. അന്ന് റിമാൻഡിലായ പ്രതി ജാമ്യം നേടി പോയതിനുശേഷം വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് അസർ, അനീഷ് മോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.