prathikal

കൊല്ലം : ആശ്രമം ബിവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ നിന്ന് വിലകൂടിയ മദ്യമായ ബോംബെ സഫയർ മോഷ്ടിച്ച യുവാക്കൾ കൊല്ലം ഈസ്റ്റ്‌ പൊലീസിന്റെ പിടിയിലായി. ആണ്ടാംമുക്കം പുരയിടം ലക്ഷ്‌മി വിലാസത്തിൽ രഞ്ജിത്ത് (23),​നീലാംതോട്ടം ഡി.പി.എസ് ഹോംസിൽ ആരോൺ (20) എന്നിവരാണ് പിടിയിലായത്. ഈമാസം അഞ്ചിനാണ് മോഷണം നടന്നത്. ഇന്ന് വൈകിട്ട് ആശ്രമത്തുനിന്നാണ് യുവാക്കൾ പിടിയിലായത്. മോഷ്ടിച്ച മദ്യവും മോഷണത്തിന് ഉപയോഗിച്ച ബൈക്കും കണ്ടെത്തി. കൊല്ലം ഈസ്റ്റ്‌ എസ്. ഐ. ആർ. രതീഷ് കുമാർ, ജി.എസ്.ഐ അഭിലാഷ്, രാജീവ്‌ കുമാർ, ബിനു, അഭിലാഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.