കൊട്ടാരക്കര: കുളക്കട പഞ്ചായത്തിലെ മലപ്പാറയിൽ കുടിവെള്ള ക്ഷാമം രൂക്ഷം. സി.എസ്.ഐ പള്ളിയ്ക്ക് കിഴക്കുഭാഗത്തും ഏലാ ഭാഗങ്ങളിലുമുള്ളവരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. കിണറുകളും തോടുകളും വറ്റിവരണ്ടു. ഒടിവയൽ ഏലാഭാഗത്ത് കുടിവെള്ള പദ്ധതിയ്ക്കുള്ള പൈപ്പ് ലൈനുകൾ ഇട്ടിട്ടുണ്ട്. ഇത് എല്ലായിടത്തും എത്തിയിട്ടില്ല. വരുംദിനങ്ങളിൽ വേനൽ കടുക്കുമ്പോൾ പ്രദേശത്ത് കുടിവെള്ളത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാകും. ടാങ്കറുകളിൽ വെള്ളം അടിയന്തരമായി എത്തിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.