ചടയമംഗലം: ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ കാലിക്കുടവുമായി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ടൗൺ ചുറ്റിവന്ന മാർച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ ജില്ലാ സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറിയവെളിനല്ലൂർ, കുരിയോട് മഞ്ജേഷ്, ഉണ്ണിക്കൃഷ്ണൻ, ആർ.ജയകുമാർ, എസ്.സിന്ധു, ഉണ്ണിക്കൃഷ്ണ പിള്ള, സുനിൽ, വിജയകുമാർ എന്നിവർ സംസാരിച്ചു.