കൊട്ടാരക്കര: പുത്തൂർ മാറനാട് കടലായ്മഠം ദേവീക്ഷേത്രത്തിലെ ദേവീഭാഗവത നവാഹ യജ്ഞത്തിന് തുടക്കമായി. കുടജാദ്രി അനിൽബാബുവിന്റെ മുഖ്യകാർമ്മികത്വത്തിലാണ് യജ്ഞം നടക്കുന്നത്. പനയം മുരളീധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള തോറ്റംപാട്ടിന്റെ ഭാഗമായി 23ന് മാലവയ്പ് ചടങ്ങ് നടക്കും. 24ന് ഊരുവലത്ത് ഘോഷയാത്ര, 28ന് രാത്രി 8ന് പൊങ്കാല.