കൊട്ടാരക്കര: പുത്തൂർ, ശ്രീനാരായണപുരം, അയിരൂർക്കുഴി ശ്രീഭഗവതി ക്ഷേത്രത്തിൽ നടത്തുന്ന നക്ഷത്ര സത്ര ഇഷ്ടിയാഗത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം 20ന് നടക്കും. രാവിലെ 10ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ആത്മീയരംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യവുമുണ്ടാകും. 27 ജന്മനക്ഷത്രങ്ങളുടെ ക്രിയാക്രമങ്ങളുൾപ്പടെ 32 ദിവസം നീണ്ടുനിൽക്കുന്നതാണ് യാഗം. നൂറുകണക്കിന് സന്യാസ സംഗമം, കലാസാഹിത്യ പരിപാടികൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ.ബാബു അറിയിച്ചു.