computer

കൊല്ലം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി മേഖലാ കേന്ദ്രത്തിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് ജി.എസ്.ടി യൂസിംഗ് ടാലി (മൂന്ന് മാസം, യോഗ്യത: പ്ലസ് ടു, കൊമേഴ്‌സ്, ബി.കോം, ഡി.സി.പി, എച്ച്.ഡി.സി, ജെ.ഡി.സി, ബി.ബി.എ എന്നിവയിൽ ഏതെങ്കിലും), സോഫ്ട് വെയർ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (6 മാസം, പ്ലസ് ടു അല്ലെങ്കിൽ മൂന്ന് വർഷ എൻജിനിയറിംഗ് ഡിപ്ലോമ), ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ- ഇംഗ്ലീഷ് ആൻഡ് മലയാളം (4 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (3 മാസം, യോഗ്യത: എസ്.എസ്.എൽ.സി), ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിംഗ് (ഒരു വർഷം, യോഗ്യത: എസ്.എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (6 മാസം, പ്ലസ് ടു, ബികോം), ഡി.ടി.പി (3 മാസം, യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം), ഡാറ്റാ എൻട്രി ഓഫീസ് ഓട്ടോമേഷൻ- മലയാളം (ഒരുമാസം- എൽ.ബി.എസിൽ നിന്ന് ഇതേ കോഴ്സ് ഇംഗ്ലീഷ് പഠിച്ചവർക്ക്) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അവസാന തീയതി: ടാലി, ഡി.ടി.പി എന്നിവയ്ക്ക് 22, ഡി.സി.എയ്ക്ക് 23, മറ്റുള്ളവയ്ക്ക് 28. ഓൺലൈനായി അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ്: www.lbscentre.kerala.gov.in.

കൊല്ലം റീജിയണൽ ഓഫീസ്: ഒന്നാം നില. ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച് ബിൽഡിംഗ്, ടി.കെ.എം റോഡ്, പേരൂർ, കരിക്കോട്. ഫോൺ: 0474 2970780.

ശാസ്‌താംകോട്ട സബ്‌സെന്റർ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം, പോരുവഴി, ശാസ്താംകോട്ട: 0476 2831122.