എഴുകോൺ: ഇടയ്ക്കിടം വിജ്ഞാനോദയം വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യതുല്യനീതി ദിനാചരണം 20ന് നടക്കും. വൈകിട്ട് 5 മുതൽ വായനശാലാ ഹാളിൽ ചേരുന്ന യോഗം കരീപ്ര പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.എസ്.സുവിധ ഉദ്ഘാടനം ചെയ്യും. വനിതാ വേദി പ്രസിഡന്റ് പ്രവീണ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കില ഫാക്കൽറ്റി ഷീല ശ്രീകുമാർ വിഷയം അവതരിപ്പിക്കും. പഞ്ചായത്ത് നേതൃസമിതി കൺവീനർ എസ്. അശോകൻ, ലൈബ്രറി പ്രസിഡന്റ് ആർ. സോമൻ, സെക്രട്ടറി ആർ. ബാബു, താലൂക്ക് ലൈബ്രറി സമതി അംഗം പ്രൊഫ: ജി. സഹദേവൻ, വിമല, ലൈബ്രേറിയൻ എൽ. സരസ്വതി എന്നിവർ സംസാരിക്കും.