എഴുകോൺ: ഈലിയോട് ഇ. എം. എസ്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ 'ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നാളെ നടക്കും. രാവിലെ 10ന് ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.ആർ.ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിമുക്തി കോ- ഓർഡിനേറ്റർ വിഷ്ണു ക്ലാസ് നയിക്കും. ഗ്രന്ഥശാല സെക്രട്ടറി എൻ.പ്രകാശ് സ്വാഗതവും ലൈബ്രറിയൻ റീനുരാജ് നന്ദിയും പറയും.