cashew

കൊല്ലം: അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു.

തോട്ടണ്ടി ഇറക്കുമതി ചുങ്കവും പ്രത്യേക ഇക്കോണമിക് സോൺ വഴിയുള്ള സംസ്കരിച്ച കശുഅണ്ടി പരിപ്പ് ഇറക്കുമതിയും നിർബാധം തുടരുകയാണ്. കേന്ദ്ര ബ‌ഡ്ജറ്റിലെ അവഗണന തിരുത്തണം. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ മൂലം തൊഴിലാളികൾക്ക് ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്‌ ആനുകൂല്യങ്ങൾ അർഹമായ രീതിയിൽ കിട്ടുന്നില്ല.
സംസ്ഥാന ബഡ്‌ജറ്റിൽ കശുഅണ്ടി മേഖലയ്ക്ക് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതി പ്രഖ്യാപിക്കണമെന്നും കേന്ദ്ര കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ ജി. ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു റിപ്പോർട്ട്‌ അവതരിപ്പിച്ചു. അയത്തിൽ സോമൻ, അഡ്വ. സി.ജി. ഗോപുകൃഷ്ണൻ, ടി.എം. മജീദ്, എസ്.ഡി. അഭിലാഷ്, വി. സുഗതൻ, അഡ്വ. എസ്. വേണുഗോപാൽ, നാസർ, കെ.ജി. സന്തോഷ്‌, ബി. അജയ്ഘോഷ്, മൈലം ബാലൻ, കുട്ടപ്പൻ, സുരേന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, ജി. പ്രദീപ്, ചന്ദ്രമോഹൻ, ബി. രാജു, സുധാകരൻ പിള്ള, സോമരാജൻ എന്നിവർ സംസാരിച്ചു.