കൊട്ടാരക്കര:സംസ്കാരയുടെ നേതൃത്വത്തിൽ കലാ-സാഹിത്യ-സാംസ്കാരിക പ്രവർ‌ത്തകനായിരുന്ന എ.നാസർ അനുസ്മരണവും മനുഷ്യനും മാനവികതയും എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. പാലക്കാട് ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ.പി.എൻ.ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കനകലത, ഡോ.എസ്.മുരളീധരൻ നായർ, ജി.കലാധരൻ, മുട്ടറ ഉദയഭാനു, എം.പി.വിശ്വനാഥൻ, നീലേശ്വരം സദാശിവൻ, ജി.വിക്രമൻ പിള്ള, പ്രഭാകരൻ പിള്ള എന്നിവർ സംസാരിച്ചു.