life

 കൊല്ലവും കോട്ടയവും മുന്നിൽ


കൊല്ലം: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയുടെ ഫീൽഡ് തല പരിശോധന 93.09 ശതമാനം പൂർത്തിയായി. 99 ശതമാനം പിന്നിട്ട് കോട്ടയം, കൊല്ലം ജില്ലകളാണ് മുന്നിൽ. ഇടുക്കി ജില്ലയിലാണ് ഏറ്റവും പിന്നിൽ.

28നകം പരിശോധന പൂർത്തീകരിക്കാനാണ് നിർദേശം. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സൂപ്പർ ചെക്കിംഗ് നടത്തിയ ശേഷമേ പട്ടിക പ്രസിദ്ധീകരിക്കൂ.

2021 നവംബർ ഒന്നിനാണ് ഫീൽഡ് പരിശോധന ആരംഭിച്ചത്. 30ന് പൂർത്തിയാക്കി ഡിസംബർ ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ കൃഷിവകുപ്പ് ജീവനക്കാരെ വിട്ടുനൽകുന്നതിലുള്ള തർക്കം തടസ്സമായി.

തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തം നിലയിൽ പരിശോധനയുമായി മുന്നോട്ടുപോയി. വകുപ്പ് മേധാവികളുടെ അനുമതിയോടെ ജീവനക്കാരെ വിനിയോഗിക്കാമെന്ന് അടുത്തിടെ മന്ത്രിസഭായോഗവും ധാരണയിലെത്തിയിരുന്നു.

പരിശോധന ഇന്നലെ വരെ

ലഭിച്ച അപേക്ഷകൾ: 9,20,256

പരിശോധന പൂർത്തിയായത്. 8.64,095 (93.09%)

ജില്ല തിരിച്ചുള്ള കണക്ക്

(ആകെ അപേക്ഷകൾ, പരിശോധന പൂർത്തിയായത്, ശതമാനം എന്ന ക്രമത്തിൽ)

കോട്ടയം- 44882- 44407- 99%

കൊല്ലം- 82797- 81790- 99%

ആലപ്പുഴ- 63922- 62289- 97.07%

വയനാട്- 38959- 37792- 97.2%

മലപ്പുറം- 82463- 79228- 96.05%

തിരുവനന്തപുരം- 116774- 110951- 95.06%

കോഴിക്കോട്- 55184- 52017- 94.04%

പത്തനംതിട്ട- 27825- 26209- 94.06%

തൃശൂർ-77663- 71993- 94.01%

കാസർകോട്- 38124- 34472- 92.05%

എറണാകുളം- 56886- 50443- 89.09%

പാലക്കാട്- 136235- 118414- 88.08%

കണ്ണൂർ- 38545- 33132- 88.04%

ഇടുക്കി- 59999- 51401- 87.06%