തഴവ: ദേശീയപാത സ്ഥലമെടുപ്പിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും പുനരധിവാസ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വവ്വക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. രാവിലെ 9.30ന് പുത്തൻ തെരുവിൽ നിന്ന് ആരംഭിച്ച മാർച്ച് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേംബർ യൂണിറ്റ് പ്രസിഡന്റ് എം.സിദ്ധിക്ക് മണ്ണാൻ റയ്യത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം, ചേംബർ സംസ്ഥാന സെക്രട്ടറി നിജാംബഷി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.നാസർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റാഷിദ് എ.വാഹിദ്, ഗ്രാമ പഞ്ചായത്ത് അംഗം ദീപക് ശിവദാസ്, അഡ്വ. ആസ്റ്റിൻ ബെന്നൻ, സരസചന്ദ്രൻ പിള്ള, എച്ച്.സലാം,ഡി.മുരളീധരൻ, എ.നിസാമുദ്ദീൻ, നിസാംവയലിൽ, ആർട്ടിസ്റ്റ് വി. അനീഷ് എന്നിവർ സംസാരിച്ചു.