പുനലൂർ: തെന്മല മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടമണിൽ രക്തസാക്ഷി സ്മൃതി സംഗമം നടന്നു. കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ എസ്.ഇ.സജ്യ്ഖാൻ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടോജോ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.ജെ.സലീം, ഷാൻ, ബിനീഷ് ജോസഫ്, ഷിജു മാത്യൂ, എസ്.ആർ.ശ്യം, അനൂപ് ജോർജ്ജ്,നിഷാദ് നദീർ, ആരോമൽ, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.