archerry

കൊല്ലം: ജില്ലാ ആർച്ചെറി അസോസിയേഷന്റെയും മനയിൽ ഫുട്ബാൾ അസോസിയേഷന്റെയും അഭിമുഖ്യത്തിൽ 24, 25 തീയതികളിൽ കോതമംഗലത്ത് എം.എ കോളേജിൽ നടക്കുന്ന സംസ്ഥാന അർച്ചെറി ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ജില്ലാ ആർച്ചെറി ചാമ്പ്യൻഷിപ്പ് 20ന് രാവിലെ 10 മുതൽ ചവറ, പന്മന മനയിൽ എസ്.ബി.വി.എസ് ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും. മിനി, സബ് - ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിലേക്കുള്ള ആൺ- പെൺകുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കും. അംഗീകൃത ക്ലബുകളിലെ താരങ്ങൾ സെക്രട്ടറിയുടെ സാക്ഷിപത്രവുമായി പങ്കെടുക്കാം. ഫോൺ: 8129767878, 8921242746.