പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട് നിന്ന് അമ്പിക്കോണം വഴി ചാലിയക്കരക്ക് പോകുന്ന റോഡിന്റെ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ രണ്ടാഴ്ച ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിറുത്തി വച്ചു. ചാലിയക്കരക്ക് പോകേണ്ട വാഹനങ്ങൾ ഇന്ന് മുതൽ പുനലൂർ-പത്തനാപുരം റോഡിലെ നെല്ലിപ്പള്ളി വഴി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.