ctm
സ്നേഹജീവൻ പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു

ഓച്ചിറ: സി.ടി.എം ട്രസ്റ്റ്- ചേന്നല്ലൂർ ഫാഷൻ ഹോംസ് നേതൃത്വം നൽകുന്ന സ്നേഹജീവൻ പദ്ധതിയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു. ഓച്ചിറ

പഞ്ചായത്തിൽ നിന്ന് ജനപ്രതിനിധികൾ തിരഞ്ഞെടുത്ത കാൻസർ, കിഡ്നി, കിടപ്പ് രോഗികളായ 55 പേർക്ക് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റോ, മരുന്നോ അടുത്ത അഞ്ചു വർഷത്തേക്ക് നൽകുന്ന പദ്ധതിയാണിത്. ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബി. ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. സി.ടി.എം ട്രസ്റ്റ്‌ സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൻ.കൃഷ്ണകുമാർ, പി.ബി സത്യദേവൻ, സുൽഫി ഷെറിൻ, തഴവ സത്യൻ, അയ്യണിക്കൽ മജീദ്, ഗീതാകുമാരി, സെവന്തികുമാരി, കെ.ബി.രാധാകൃഷ്ണപിള്ള, പ്രേമചന്ദ്രൻ കാഞ്ഞിരക്കാട്ടിൽ, ജി.ബിനു, ബി.എസ്.വിനോദ് തുടങ്ങിയവർ സംസാരിച്ചു.