പടിഞ്ഞാറേകല്ലട: പഞ്ചായത്തിലെ റോഡ് വികസനത്തിന്റെ ഭാഗമായി വെസ്റ്റ് കല്ലട ഗവ. ഹയർസെക്കൻഡറി സ്കൂൾ ( നെൽപ്പുരക്കുന്ന്) കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് നീക്കം ചെയ്ത ശേഷം പാർശ്വഭിത്തി നിർമ്മിക്കാത്തത് ബലക്ഷയത്തിനും അപകടത്തിനും കാരണമായേക്കാമെന്ന ഭീതിയിലാണ് നാട്ടുകാർ. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്ന കടപ്പുഴ വളഞ്ഞ വരമ്പ് കാരാളിമുക്ക് റോഡിൽ നെൽപ്പുരക്കുന്നിലാണ് വർഷങ്ങൾ പഴക്കമുള്ള സ്കൂൾ സ്ഥിതിചെയ്യുന്നത്.
മണ്ണുനീക്കം ചെയ്ത ഭാഗത്ത് പാർശ്വഭിത്തി നിർമ്മിച്ചില്ലെങ്കിൽ മഴക്കാലത്തെ മണ്ണിടിച്ചിൽ കാരണം
കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്. പാർശ്വഭിത്തി നിർമ്മിച്ച്
സ്കൂൾ കെട്ടിടത്തെ സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
പഴക്കമേറിയ വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തോട് ചേർന്ന റോഡിന്റെ ഭാഗം പാർശ്വഭിത്തി നിർമ്മിച്ച് ബലപ്പെടുത്തണമെന്ന് കെ. ആർ.എഫ്.ബി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്
ഡോ.സി. ഉണ്ണികൃഷ്ണൻ,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
പടിഞ്ഞാറേകല്ലട.