അ‌ഞ്ചൽ:റബർ കർഷകർക്ക് സബ്സിഡി നിരക്കിൽ ഷെഡ് ഇടുന്നതിനും മരുന്ന് തളിക്കുന്നതിനുമുള്ള പദ്ധതി ഏരൂർ റബർ ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നു. താത്പര്യമുള്ള സംഘത്തിൽ അംഗമായ കർഷകർ കരം ഒടുക്കുന്ന രസീതുമായി ഈ മാസം 25 ന് മുമ്പ് സംഘം ഓഫീസിൽ ബന്ധപ്പെടണമെന്ന് പ്രസിഡന്റ് കെ. ദേവേന്ദ്രൻ അറിയിച്ചു.