അഞ്ചൽ:അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എട്ട് ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് ആട് വളർത്തൽ,കോഴി വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി.എ. ടു എസ്.സി.പി. പദ്ധതി പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് വെറ്ററിനറി ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്ലോക്ക് പ‌ഞ്ചായത്ത്സെക്രട്ടറി അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23 ന് വൈകിട്ട് 3 മണി.