photo
അജീഷ്

കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കോട്ടാത്തല തലയണിവിളഭാഗം അജിത് ഭവനിൽ അജീഷിനെയാണ്(29) പുത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആനക്കോട്ടൂർ സ്വദേശിയായ ആൺകുട്ടിയെയാണ് ഈ മാസം 10ന് പ്രതി പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവറായ അജീഷ് പലതവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷമാണ് പുത്തൂർ സി.ഐ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അജീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.