കൊല്ലം: അഭിഭാഷക ഫീസ് വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാർ കൗൺസിൽ ആഹ്വാനം ചെയ്ത പ്രതിഷേധദിനത്തോടനുബന്ധിച്ച് കൊല്ലം ബാർ അസോസിയേഷന് മുന്നിൽ പ്രതിഷേധിച്ചു.

കൊല്ലം ബാർ അസോ. പ്രസിഡന്റ് പട്ടത്താനം ആർ. രാജീവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പള്ളിമൺ ആർ.മനോജ് കുമാർ, കേരള ബാർ കൗൺസിൽ അംഗങ്ങളായ ഇ.ഷാനവാസ്ഖാൻ, എഴുകോൺ. പി.സജീവ് ബാബു, മരുത്തടി.എസ്. നവാസ്, സിസിൻ.ജി. മുണ്ടയ്ക്കൽ, ആർ.രാജേന്ദ്രൻ, കൈപ്പുഴ വി. റാംമോഹൻ, തയ്യിൽ ബി.കെ. ജയമോഹൻ, കെ.രത്നകുമാർ എന്നിവർ സംസാരിച്ചു.