ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു.
കടൽ വെള്ളം ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായി. കേരള വാട്ടർ അതോറിട്ടിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യൻ ടെക്നോളജിയുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിക്ക് 12 കോടി രൂപ ചെലവ് വരും. ആലപ്പാട് ഗ്രാമ പഞ്ചായത്തിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ സി.ആർ.മഹേഷ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, സെക്രട്ടറി രേഖ തുടങ്ങിയവർ പങ്കെടുത്തു.