
കുന്നത്തൂർ: കേരളാ കോൺഗ്രസ് (എം) നേതാവ് ശൂരനാട് വടക്ക് തെക്കേമുറി പാലത്തടത്തിൽ ഷാജി സാം (64) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് ശൂരനാട് സെന്റ് മേരീസ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പുനലൂർ ജെ.ബി.എസ് ബംഗ്ലാവ് കുടുംബാംഗം ലീലാമ്മ ഷാജി. മക്കൾ: സിനു അനിൽ (ഷാർജ), സാം. പി.ഷാജി. മരുമക്കൾ: അനിൽ വർഗീസ് (ഷാർജ), അഞ്ജു സാം.