 
കരുനാഗപ്പള്ളി: ടി.എ.റസാഖ് ഫൗണ്ടേഷന്റെ അമ്മക്കൊരുകുഞ്ഞാട് പദ്ധതിക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. വിധവകളും നിരാലംബരുമായ കുടുംബങ്ങൾക്ക് ഒരു വരുമാന മാർഗം എന്ന നിലയിലാണ് 101 കുടുംബങ്ങൾക്ക് ആടുകളെ വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം നടൻ ജഗദീഷ് നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ റെജി ഫോട്ടോപാർക്ക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് മാമ്പറ. ബഷീർ എവെർമാക്സ്, നജീബ് മണ്ണേൽ, ശിവകുമാർ, സുനിൽകുമാർ,നിജാം ബഷി, പ്രവീൺ മനക്കൽ, രാജീവ് മാമ്പറ എന്നിവർ പങ്കെടുത്തു.