
കൊല്ലം: പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ സഹോദരങ്ങളായ സഹപാഠികൾക്ക് നിർമ്മിച്ചുനൽകിയ സ്വപ്ന വീടിന്റെ താക്കോൽ കൈമാറി. നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാലയിലാണ് പി.ടി.എയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്.
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഒരാൾ മാത്രമാണ് പങ്കെടുക്കുന്നതെന്ന് മനസിലാക്കിയ ഇളയ കുട്ടിയുടെ കൂട്ടുകാർ രക്ഷിതാക്കളെ നിർബന്ധിച്ച് മൊബൈലുമായി വീട്ടിലെത്തിയപ്പോഴാണ് ജീവിത സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് പി.ടി.എയും മാനേജ്മെന്റും നടത്തിയ കൂട്ടായ ശ്രമത്തിലാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ മൂന്ന് കുട്ടികൾ ചേർന്ന് താക്കോൽ കൈമാറി.
പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, ഫൈസൽ കുളപ്പാടം, പ്രിൻസിപ്പൽ ശ്രീരേഖ പ്രസാദ്, മാനേജർ സുരേഷ് സിദ്ധാർത്ഥ എന്നിവരും, പി.ടി.എ അംഗങ്ങളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.