photo

കൊട്ടാരക്കര: എം.സി റോഡിൽ കൊട്ടാരക്കര കരിക്കത്ത് ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കരിക്കം ഞാറവിള വീട്ടിൽ ബേബിയാണ് (75)​ മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.

തിരുവനന്തപുരം ഭാഗത്ത് നിന്ന് മൃതദേഹവുമായി വന്ന ആംബുലൻസാണ് ഇതേ ദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചത്. സ്കൂട്ടർ വലതുവശത്തേക്ക് തിരിയാൻ ശ്രമിച്ചപ്പോഴാണ് പിന്നാലെ വന്ന ആംബുലൻസ് ഇടിച്ചത്. ബേബി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. സദാനന്തപുരത്ത് വഴിയോര കച്ചവടം നടത്തുന്നയാളാണ് ബേബി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഭാര്യ: സാറാമ്മ. മക്കൾ: മിനി, ബിനു. മരുമക്കൾ: മനു, ബിജി. സംസ്കാരം പിന്നീട്.