stop-memo
സ്റ്റോപ്പ് മെമ്മോ

കുന്നിക്കോട് : കോലിഞ്ചിമലയിലെ പാറക്വാറിയിൽ അനധികൃതമായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണികൾ നിറുത്തിവെക്കാനുള്ള സ്റ്റോപ്പ് മെമ്മോ നൽകി. വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്ന് കെട്ടിടം നിർമിക്കാനുള്ള അനുമതി വാങ്ങാതെ നിർമ്മാണം നടത്തിയതിനെ തുടർന്നാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഗ്രാമപഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ നിർമ്മാണം നടത്താൻ പാടുള്ളൂവെന്നും അല്ലാത്ത പക്ഷം മേൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.