തൊടിയൂർ: തൊടിയൂർ പഞ്ചായത്ത് നടപ്പാക്കുന്ന എല്ലാം വീടുകളിലും ബയോഡൈജസ്റ്റർ പദ്ധതിയുടെ ഭാഗമായി അരമത്ത്മഠം വാർഡിൽ സംഘടിപ്പിച്ച ബയോഡൈജസ്റ്റർ ബിൻ വിതരണം സി.ആർ.മഹഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേങ്ങറ ഗവ.എൽ.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. അംഗങ്ങളായ ഷബ്ന ജവാദ്, കെ.ധർമ്മദാസ്, യു.വിനോദ്, ടി.ഇന്ദ്രൻ, ഹെഡ്മിസ്ട്രസ് ലൈജ്യു, ഷെമീർ മേനാത്ത് എന്നിവർ സംസാരിച്ചു.