ചവറ : മലയാളത്തിന്റെ പ്രിയപ്പെട്ട കവിയും ജ്ഞാനപീഠ ജേതാവുമായ ഒ.എൻ.വി യുടെ ജന്മഗൃഹമായ നമ്പിയാടിക്കൽ വീട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.സുധീർ സന്ദർശിച്ചു. കവിയുടെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് അജിത് ജനറൽ സെക്രട്ടറിമാരായ എം.എസ്.ശ്രീകുമാർ, ശ്യാംകുമാർ, വൈസ് പ്രസിഡന്റ് ആർ. മുരളീധരൻ, മഹിളമോർച്ച ജില്ലകമ്മറ്റിഅംഗം ബിന്ദുശ്രീകുമാർ, ഏരിയ ജനറൽസെക്രട്ടറി അജീഷ്, യുവമോർച്ച മണ്ഡലം സെക്രട്ടറി ബി.എസ് ദേവിക, പദ്മവതി, രാമകൃഷ്ണപിള്ള എന്നിവർ ഒപ്പമുണ്ടായിരുന്നു. വെസ്റ്റ് ഏരിയകമ്മിറ്റിയിൽ എഴുപതാം ബൂത്ത് സമ്മേളനവും ദീനദയാൽജി അനുസ്മരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് പദ്മാവതി അദ്ധ്യക്ഷതവഹിച്ചു. ബിന്ദുശ്രീകുമാർ സ്വാഗതം പറഞ്ഞു. അജിത്‌ചോഴത്തിൽ, എം. എസ് ശ്രീകുമാർ, ശ്യാംകുമാർ, ആർ. മുരളീധരൻ, വി.സുഭാഷ്, ഒ.അജീഷ്, എസ്.രവി എന്നിവർ പങ്കെടുത്തു. ലതാജയകൃഷ്ണൻ നന്ദി പറഞ്ഞു.