photo
ഉമ്മന്നൂർ പഴിഞ്ഞം സെന്റ് ജോൺസ് എൽ.പി സ്കൂളിൽ 'പാഠം ഒന്ന പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി നടത്തിയ കൊയ്ത്തുത്സവം

കൊട്ടാരക്കര: ഉമ്മന്നൂർ പഴിഞ്ഞം സെന്റ് ജോൺസ് എൽ.പി സ്കൂളിൽ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഉമ്മന്നൂർ പോളച്ചിറ വീട്ടിൽ മഹിളാമണിയുടെ ഉടമസ്ഥതയിലുള്ള നാല്പത് സെന്റ് നിലത്തിലാണ് കൊയ്ത്തുത്സവം നടത്തിയത്. അഞ്ച് മാസം മുൻപ് സ്കൂളിലെ കാർഷിക ക്ളബ്ബിലെ കുട്ടികളാണ് ഇവിടെ ജ്യോതി ഇനത്തിലുള്ള വിത്തെറിഞ്ഞത്. നൂറുമേനി വിളവ് കിട്ടിയതിന്റെ ആവേശത്തിലായിരുന്നു കുട്ടിക്കൂട്ടവും കൊയ്ത്തിനിറങ്ങിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.അലക്സാണ്ടർ, പ്രഥമാദ്ധ്യാപിക പ്രതിഭാ ചന്ദ്രൻ, അദ്ധ്യാപകരായ രാഹുൽ, അജ്മൽ, ജിതിൻ, വിദ്യാർത്ഥികളായ അൻസിയ, അലൻ എന്നിവർ നേതൃത്വം നൽകി.