കൊട്ടാരക്കര: സി.പി.എം നെടുവത്തൂർ ഏരിയ കമ്മിറ്റി ഏർപ്പെടുത്തുന്ന ബി.രാഘവൻ സ്മാരക എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് എൻഡോവ്മെന്റ് നൽകുന്നത്. 21ന് വൈകിട്ട് 5ന് മുൻപ് സെക്രട്ടറി, ഇ.എം.എസ് ഭവൻ, എഴുകോൺ പി.ഒ, പിൻ: 691505 എന്ന വിലാസത്തിലോ cpimneduvathoorac@gmail.com എന്ന ഇമെയിലിലോ അയക്കണം.