കൊട്ടാരക്കര: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായിരുന്ന ബി.രാഘവന്റെ ഒന്നാം അനുസ്മരണം നെടുവത്തൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് എഴുകോണിൽ സംഘടിപ്പിക്കും. രാവിലെ എല്ലാ ബ്രാഞ്ചുകളിലും പതാക ഉയർത്തി പുഷ്പാർച്ചന നടത്തും. വൈകിട്ട് 5ന് എഴുകോൺ ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുകൾ വിതരണം ചെയ്യുമെന്ന് ഏരിയ സെക്രട്ടറി ജെ.രാമാനുജൻ അറിയിച്ചു.