കൊട്ടാരക്കര: നഗരസഭയും നെല്ലിക്കുന്നം അരീയ്ക്കൽ ആയുർവേദ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർമാൻ എ.ഷാജു ഉദ്ഘാടനം ചെയ്തു. ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.എ.ആർ.സ്മിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ, ജി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.