കൊട്ടാരക്കര: പുത്തൂർ പകുതിപ്പാറ മാടൻപാറ ക്ഷേത്രത്തിലെ ഉത്രം ഉത്സവം ഇന്ന് നടക്കും. രാവിലെ 6ന് നിറപറ സമർപ്പണം, 9ന് നവകം, കലശം, 10.30ന് നൂറുംപാലും, വൈകിട്ട് 6ന് നീരാജന വിളക്ക്, 7.30ന് ഭക്തിഗാനസുധ, 10ന് ഗുരുസി എന്നിവ നടക്കും. തന്ത്രി അഭിലാഷ് ശർമ്മ, മേൽശാന്തി ഗോപാലകൃഷ്ണൻ എന്നിവർ കാർമ്മികരാകും.