പത്തനാപുരം : പിടവൂർ പ്ലാക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവോണം തിരുനാൾ മഹോത്സവവും ദശാവതാര ചാർത്തും 28 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ദശാവതാര ചാർത്തിന് തലവൂർ ശ്രീലകത്ത് ഇല്ലം ഗോപകുമാർ കാർമ്മികത്വം വഹിക്കും. ഇന്ന് ദീപാരാധന പൂജകൾക്ക് കെ. ബി .ഗണേശ് കുമാർ എം. എൽ .എ ഭദ്രദീപം തെളിക്കും. 28ന് തിരുവോണം തിരുനാൾ ദിനത്തിൽ രാവിലെ 5 ന് പള്ളിയുണർത്തൽ , 5.10 ന് നിർമ്മാല്യ ദർശനം. 5.20 ന് അഭിഷേകം, 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6 ന് തന്ത്രി ഹരിശ്രീ മഠത്തിൽ വാസുദേവരരുടെ മുഖ്യ കാർമ്മികത്വത്തിൽ പഞ്ചഗവ്യ നവക കലശപൂജയും കലശാഭിഷേകവും. 7 ന് തിരുമുമ്പിൽ പറയിടീൽ, 8 ന് ഭാഗവത പാരായണം, 12 ന് അന്നദാനം, വൈകിട്ട് 5.30 ന് നട തുറക്കൽ, 6 ന് ക്ഷേത്ര കലാപീഠം കോന്നിയൂർ വിപിൻ കുമാറിന്റെ സോപാന സംഗീതം, 6.45 ന് ദീപാരാധന ദീപ കാഴ്ച എന്നിവ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദൻ നായർ , വൈസ് പ്രസിഡന്റ് തുളസീധരൻ , സെക്രട്ടറി വി.അജിത്ത് , രജിത്ത് കൃഷ്ണൻ , സന്തോഷ് കുമാർ , പി .വി.തുളസി ,ശരത്ത്, അജീഷ്, യശോധരൻ, സന്ദീപ്, ഗോപാലകൃഷ്ണപിള്ള , അജിത്ത് ലാൽ , ഓമന കുട്ടൻ നായർ എന്നിവർ അറിയിച്ചു.