കൊട്ടാരക്കര: കോട്ടാത്തല പണയിൽ ദേവീക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് 21ന് കൊടിയേറും. മാർച്ച് 1നാണ് മഹാശിവരാത്രി. തന്ത്രി കുളക്കട താമരശേരി നമ്പിമഠത്തിൽ രമേശ് ഭാനു ഭാനു പണ്ടാരത്തിൽ മുഖ്യ കാർമ്മികത്വം വഹിക്കും. 21ന് രാവിലെ 6ന് മഹാഗണപതി ഹോമം, 7.30ന് ഭാഗവത പാരായണം, വൈകിട്ട് 6.45ന് ദീപാരാധന, 7.30ന് തോറ്റംപാട്ട് സമാരംഭം കാപ്പ് കെട്ടി കുടിയിരുത്തൽ. 27ന് വരെ ദിവസവും രാവിലെ 7.30ന് ഭാഗവത പാരായണവും വൈകിട്ട് 5.30ന് തോറ്റംപാട്ടും 6.45ന് ദീപാരാധനയും നടക്കും. 28ന് രാവിലെ 6.30ന് പൊങ്കാല, തുടർന്ന് പ്രഭാത ഭക്ഷണം, വൈകിട്ട് 6ന് കുങ്കുമാഭിഷേകം, 6.45ന് ദീപാരാധന, 7ന് കളമെഴുത്തും പാട്ടും,7.30ന് ഭാവലയ സ്കൂൾ ഓഫ് ഡാൻസിന്റെ നൃത്തനൃത്യങ്ങൾ. മാർച്ച് 1ന് വൈകിട്ട് 6.45ന് ദീപാരാധന, 7ന് മുള്ളിക്കാല ശ്രീശിവഭദ്രകാളീ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്തും വിളക്കും, 7.30ന് ശിവമാഹാത്മ്യ പ്രഭാഷണം, രാത്രി 8ന് ശിവപൂജ, യാമപൂജ, അഷ്ടാഭിഷേകം, ഭസ്മാഭിഷേകം, 9.30ന് ചെമ്പരത്തി ക്രിയേഷൻസിന്റെ നാടൻപാട്ട് 'പാട്ടഴക്'. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ വീടുകളിലേക്കുള്ള പറയ്ക്കെഴുന്നള്ളത്ത് ഉണ്ടായിരിക്കില്ലെന്നും 21 മുതൽ മാർച്ച് 1വരെ രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ നിറപറ സമർപ്പണത്തിന് സൗകര്യം ഉണ്ടായിരിക്കുമെന്നും പ്രസിഡന്റ് സനൽകുമാറും സെക്രട്ടറി എസ്.സുരഷ് കുമാറും അറിയിച്ചു.