പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലെ വനിതസംഘം ഭാരവാഹികളുടെ പ്രവർത്തക യോഗം നാളെ രാവിലെ 10ന് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. വനിത സംഘം ശാഖ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗമാണ് നടക്കുന്നത്. ശാഖകളിൽ വനിത സംഘങ്ങളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ ചേരുന്ന അടിയന്തര യോഗത്തിൽ എല്ലാ വനിതാസംഘം ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡന്റ് ടി.ക.സുന്ദരേശൻ, സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു.