കരുനാഗപ്പള്ളി : സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണയ്ക്കായി കരുനാഗപ്പള്ളി നഗരസഭ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. നഗരസഭാപരിധിയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും
മികച്ച വിജയം നേടിയ വിദ്യാലയങ്ങൾക്കുമുള്ള അവാർഡുകൾ എ.എം.ആരിഫ് എം.പി വിതരണം ചെയ്തത്. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാചെയർമാൻ കോട്ടയിൽ രാജുമുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.ശ്രീലത, നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, ഹെഡ്മിസ്ട്രസ് ജെ.ക്ലാരറ്റ്, പ്രിൻസിപ്പൽമാരായ സി.എസ്.ശോഭ, ബി.ജി.പയസ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത്, നഗരസഭാ സൂപ്രണ്ട് സി.മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.