കരുനാഗപ്പള്ളി: രണ്ട് പതിറ്റാണ്ടിലേറെയായി ചവറ കെ.എം.എം.എൽ ഫാക്ടറിയുടെ നിയന്ത്രണത്തിലുള്ള കരിമണൽ ഖനന മേഖലയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ഏകീകൃത ജെ.എസ്.എസ് ചവറ മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. കമ്പനിയിനിൽ നിന്ന് പുറന്തള്ളുന്ന മലിന ജലം കാരണം ദുരിതം അനുഭവിക്കുന്നവർക്കുള്ള പുനരധിവസപദ്ധതികൾ എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യപ്പെട്ടു. വാലയ്യത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം ഏകീകൃത ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി.ഗോപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പന്മന അജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജെ.വൈ,എസ് സംസ്ഥാന ജനറൽ സെക്രട്ടറി കാട്ടുംപുറം സുധീഷ്, അജി ആലപ്പാട്, ചവറ വിനോദ്, സുനിത്ത് പ്രകൃതി, അഖിൽ ദേവ്, ടി.ജയകുമാർ, വി.സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സുനിത്ത് പ്രകൃതി (പ്രസിഡന്റ്) ടി.ജയകുമാർ, സിന്ധു തമ്പി (വൈസ് പ്രസിഡന്റുമാർ), ചവറ വിനോദ് (സെക്രട്ടറി),വി.സുനിൽകുമാർ, ടി.ആർ.സന്തോഷ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.